യൂത്ത് കോൺഗ്രസ് കണ്ണാറ സ്കൂളിൽ ശുചീകരണം നടത്തി


കണ്ണാറ. യൂത്ത് കോൺഗ്രസ് പാണഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണാറ എയ്ഡഡ്
അപ്പർ പ്രൈമറി സ്കൂളിൽ ശുചീകരണം നടത്തി. വാട്ടർ ടാങ്കുകളും സ്കൂൾ പരിസരവും ശുചീകരിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം പഞ്ചായത്ത് പരിധിയിൽ വരുന്ന സ്കൂളുകളിൽ  ക്ലാസ് റൂം ക്ലാസ്സുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. 
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പ്രവീൺ രാജു, പഞ്ചായത്ത് അംഗം ശ്രീജു സി എസ്, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് ജിസൻ സണ്ണി, മണ്ഡലം വൈസ് പ്രസിഡണ്ട് സജാദ് ഇബ്രാഹിം, ഭാരവാഹികളായ  ആൽവിൻ എഡിസൺ,ജോജോ, അർജുൻ ലാൽ, സിബിൻ, സജൻ, വിനോദ്, ബേസിൽ എന്നിവർ  നേതൃത്വം നൽകി.

പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ്‌ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

പ്രൈം ന്യൂസ് പാണഞ്ചേരി യുടെ ടെലിഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ: https://t.me/primenewspananchery

Post a Comment

1 Comments

  1. IYC പാണഞ്ചേരി 🔥🔥🔥🔥💪💪💪

    ReplyDelete