വാണിയമ്പാറ. പെർമിറ്റ് നേടിയിട്ടും വാണിയമ്പാറ ആനവാരി പ്രദേശത്തേക്ക് സ്വകാര്യ ബസ് സർവ്വീസ് നടത്തുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു. അടുക്കളപ്പാറ വരെ പെർമിറ്റുണ്ടായിട്ടും ബസ് ഓടാത്തതിനാൽ ജനങ്ങൾ ദുരിതത്തിലായി. വാണിയമ്പാറയിൽ നിന്ന് ആറു കിലോമീറ്ററോളം ദൂരം ഉള്ളിലേക്കു മാറിയുള്ള ഈ പ്രദേശത്തു നിന്ന് വിവിധ ആവശ്യങ്ങൾക്കായി പോകുന്ന നാട്ടുകാരും സ്‌കൂളിൽ പോകേണ്ട വിദ്യാർത്ഥികളുമാണ് പ്രതിസന്ധിയിലായത്. ഓട്ടോ, ടാക്‌സി വാടകയിനത്തിൽ വൻ തുക മുടക്കിയാണ് നാട്ടുകാർ ഇപ്പോൾ യാത്ര ചെയ്യുന്നത്. ജനങ്ങളുടെ യാത്രാക്ലേശം ചൂണ്ടിക്കാട്ടി പെർമിറ്റ് നേടിയിട്ടും ബസ് സർവ്വീസ് നടത്താത്തത് തങ്ങളോട് കാണിക്കുന്ന ദ്രോഹമാണെന്ന് നാട്ടുകാർ പറയുന്നു. ആർവൈഎഫ് ജില്ലാ സെക്രട്ടറി വിഷ്ണു രവീന്ദ്രൻ നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് ബസിന്റെ റൂട്ടിനെ സംബന്ധിച്ചും സമയക്രമത്തെ സംബന്ധിച്ചുമുള്ള വിവരങ്ങളുള്ളത്. ഇനിയും ബസ് സർവീസ് നടത്തിയില്ലെങ്കിൽ ആർടിഒ ഉൾപ്പെടെയുള്ള അധികൃതർക്ക് പരാതി നൽകുവാൻ തീരുമാനിച്ചിരിക്കുകയാണ് എന്ന് വിഷ്ണു രവീന്ദ്രൻ പറഞ്ഞു.
1 Comments
അടുക്കള പാറ ആനവാരി അവിടേക്ക് ഉള്ള ബസിൽ കയറി വാണിയ പറ വന്ന് ലിമിറ്റഡ് സ്റ്റോപ്പ് ബസിൽ കയറി പോകുന്നത് നിർത്തണം
ReplyDelete