കെ.ബി ലിബീഷിനെ ആദരിച്ചു


വഴുക്കുംപാറ. കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ജയ്ഹിന്ദ് ടി.വി റിപ്പോർട്ടർ കെ.ബി ലിബീഷിനെ ഒമ്പതാം വാർഡ് കോൺഗ്രസ് കമ്മിറ്റി ആദരിച്ചു. മണ്ഡലം പ്രസിഡന്റ് കെ.പി ചാക്കോച്ചൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് ബിനോയ് ഇടശേരി അധ്യക്ഷനായിരുന്നു. ബൂത്ത് പ്രസിഡന്റുമാരായ പി.സി പൈലി, ജൂബിൾ, കോൺഗ്രസ് യൂത്ത് കോൺഗ്രസ് നേതാക്കളായ കെ എം പൗലോസ്, ഷാജൻ, വിപിൻദാസ്, ലോറൻസ്, ജോഷി തുടങ്ങിയവരും സംബന്ധിച്ചു.



Post a Comment

1 Comments