പട്ടിക്കാട്. സർക്കാർ ഏജൻസികളെ ഉപയോഗിച്ച് സഹകരണ പ്രസ്ഥാനങ്ങളെ തകർക്കാൻ കേന്ദ്രസർക്കാർ നീക്കം നടത്തുന്നു എന്ന് ആരോപിച്ച് എൽഡിഎഫ് പ്രചരണ കാൽനട ജാഥ നടത്തി. ഒക്ടോബർ 14ന് തൃശ്ശൂരിൽ സംഘടിപ്പിക്കുന്ന ജനകീയ സഹകരണ സംരക്ഷണ സംഗമത്തിന്റെ മുന്നോടിയായാണ് ഒല്ലൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജാഥ സംഘടിപ്പിച്ചത്. ഒക്ടോബർ അഞ്ചിന് വൈകീട്ട് വാണിയംപാറയിൽ സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ ഡേവിസ് മാസ്റ്റർ ജാഥ ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിലെ പര്യടനത്തിനു ശേഷം ഒക്ടോബർ 9ന് ജാഥ സമാപിക്കും. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം വർഗീസ് കണ്ടംകുളത്തിയാണ് ജാഥാ ക്യാപ്റ്റൻ. സിപിഐ ഒല്ലൂർ മണ്ഡലം സെക്രട്ടറി പി.ഡി റെജിയാണ് വൈസ് ക്യാപ്റ്റൻ. സിപിഐഎം ഒല്ലൂർ ഏരിയ സെക്രട്ടറി കെ.വി പോൾ ആണ് ജാഥയുടെ മാനേജർ. ജാഥയ്ക്ക് പട്ടിക്കാട് നൽകിയ സ്വീകരണത്തിൽ സിപിഐഎം പാണഞ്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി മാത്യു നൈനാൻ, പാണഞ്ചേരി സഹകരണ ബാങ്ക് പ്രസിഡന്റ് സി.പി വില്യംസ്, സിപിഐഎം പാണഞ്ചേരി സെന്റർ പി.വി സുദേവൻ, ഏരിയ കമ്മിറ്റി അംഗം സാവിത്രി സദാനന്ദൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി.ജെ അജി, ടി.എസ് സരുൺ, മനു പുതിയാമഠം എന്നിവരും പ്രസംഗിച്ചു.


0 Comments