പട്ടിക്കാട്. ഒക്ടോബർ 14ന് തൃശ്ശൂരിൽ സംഘടിപ്പിക്കുന്ന ജനകീയ സഹകരണ സംരക്ഷണ സംഗമത്തിന്റെ മുന്നോടിയായി എൽഡിഎഫ് ഒല്ലൂർ നിയോജകമണ്ഡലം കമ്മിറ്റി നടത്തുന്ന
പ്രചരണ കാൽനട ജാഥയ്ക്ക് വഴിയോര കച്ചവട തൊഴിലാളി യൂണിയൻ സ്വീകരണം നൽകി. പീച്ചി റോഡ് ജങ്ഷനിൽ വെച്ച് ജാഥാ ക്യാപ്റ്റൻ വർഗീസ് കണ്ടംകുളത്തിയെ വഴിയോര കച്ചവട തൊഴിലാളി യൂണിയൻ പാണഞ്ചേരി മേഖല കമ്മിറ്റിക്കുവേണ്ടി സംഘടനാ നേതാവും വ്യാപാരിയുമായ മനാഫ് പഴങ്ങൾ നൽകി സ്വീകരിച്ചു. ജാഥ ഒക്ടോബർ 9ന് സമാപിക്കും.


0 Comments