പിഎം കിസാൻ ഗുണഭോക്താക്കളുടെ ശ്രദ്ധയ്ക്ക്
പിഎം കിസാൻപദ്ധതിയിൽ (കേന്ദ്ര സർക്കാർ കൃഷിക്കാർക്ക് 6000 രൂപ നൽകുന്ന പദ്ധതി) അംഗമായിട്ടുള്ളതും ആനുകൂല്യം തുടർന്നും ലഭിക്കാത്തതുമായ ഗുണഭോക്താക്കളുടെ ഇ-കെവൈസിയും ആധാർ സീഡിങ്, ലാൻഡ് സീഡിങ് എന്നിവ ഇനിയും ചെയ്യാത്തവർ 12-10-23 നുള്ളിൽ ആധാർ കാർഡ്, ആധാർ ലിങ്ക് ചെയ്ത മൊബൈൽ ഫോൺ, 2023-23 വർഷത്തെ നികുതി അടച്ച രസീതി, റേഷൻ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവ സഹിതം വാർഡ് മെമ്പർ നിർദ്ദേശിക്കുന്ന ക്യാമ്പുകളിൽ / കമ്പ്യൂട്ടർ സെന്ററിൽ സമീപിക്കേണ്ടതാണെന്ന് പാണഞ്ചേരി കൃഷി ഓഫീസർ വന്ദന ജി. പൈ അറിയിച്ചു.
ഓരോ വാർഡിലെയും ക്യാമ്പുകൾ നടക്കുന്ന സ്ഥലവും സമയവും
വാർഡ് 1,2,23: ഒക്ടോബർ 7 (ശനി) രാവിലെ 9ന് ചെമ്പൂത്ര കല്യാണ മണ്ഡപം
വാർഡ് 3,4: ഒക്ടോബർ 6 (വെള്ളി) രാവിലെ 10.30 കല്ലിടുക്ക് സാംസ്‌കാരിക നിലയം
വാർഡ് 5,6,9: ഒക്ടോബർ 8 (ഞായർ) രാവിലെ 11ന് ചുവന്നമണ്ണ് എൽപി സ്‌കൂൾ
വാർഡ് 6,7,8: ഒക്ടോബർ 9 (തിങ്കൾ) രാവിലെ 11ന് വാണിയംപാറ പാൽ സൊസൈറ്റി ഹാൾ
വാർഡ് 17,18,19: ഒക്ടോബർ 7 (ശനി) രാവിലെ 10.30ന് കരടിയള പള്ളി ഹാൾ
വാർഡ് 11,22,10,20: ഒക്ടോബർ 9 (തിങ്കൾ) രാവിലെ 11ന് പഞ്ചായത്ത് ഹാൾ
വാർഡ് 14,15: ഒക്ടോബർ 11 (ബുധൻ) രാവിലെ 11ന് വിലങ്ങന്നൂർ ഫോറസ്റ്റ് ഓഫീസ് ഹാൾ
വാർഡ് 12,13: ഒക്ടോബർ 8 (ഞായർ) രാവിലെ 11ന് പീച്ചി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ
വാർഡ് 16,21: ഒക്ടോബർ 8 (ഞായർ) രാവിലെ 11ന് കണ്ണാറ എയുപി സ്‌കൂൾ


0 Comments