കുതിരാൻ പാലത്തിൽ വീണ്ടും പൊളിച്ചുപണി


പട്ടിക്കാട്. ദേശീയപാതയിൽ കുതിരാൻ തുരങ്കത്തിന് കിഴക്ക് ഭാഗത്തുള്ള പാലത്തിൽ വീണ്ടും പൊളിച്ച് പണി. പാലത്തിന്റെ ഗർഡറുകൾ ചേരുന്ന ഭാഗത്താണ് കോൺക്രീറ്റ് ഇളകിയതിനെ തുടർന്ന് പൊളിച്ച് പണിയുന്നത്. പട്ടിക്കാട് പീച്ചിറോഡ് മേൽപ്പാലങ്ങളിലും സമാനമായ നിലയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ദിവസങ്ങളോളം ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയാണ് പണികൾ നടത്തുന്നത്. കുതിരാൻ പാലത്തിൽ 30ഓളം തവണ ഇത്തരത്തിൽ പണികൾ നടത്തിയതായി നാട്ടുകാർ പറഞ്ഞു. എന്നാൽ എല്ലാവർഷവും ഗർഡറുകളുടെ ജോയിന്റ് പൊളിച്ച് പണിയേണ്ടിവരും എന്നായിരുന്നു നിർമ്മാണ കമ്പനി ഉദ്യോഗസ്ഥർ നൽകിയ വിശദീകരണം.




Post a Comment

0 Comments